
കൊച്ചി: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടെറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും.സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് നെൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എറണാകുളത്ത് നടന്ന കർഷക നേതൃ സമ്മേളനമാണ് ഈ തീരുമാനമെടുത്തത്.
മുൻ ഗവർണറും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമായ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ പാലക്കാട്, തൃശൂർ, കുട്ടനാട്, പത്തനംതിട്ട, കോട്ടയം അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളകർഷക - പാട ശേഖര സമിതികളുടെ നേതാക്കൾ പങ്കെടുത്തു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണ കുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ നായർ തുടങ്ങിയവർ സംസാരിച്ചു.ഈ മാസം 20 നാണ് പാലക്കാട് കർഷക സമര പ്രഖ്യാപന കൺവൻഷൻ.29 ന് തിരുവനന്തപുരത്ത് ധർണയും നടക്കും.കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകരെ സഹായിക്കാൻ തയ്യാറാണെന്ന് കുമ്മനം പറഞ്ഞു. ദൽഹിയിൽ കൃഷി- പൊതു വിതരണ വകുപ്പ് മന്ത്രിമാരുമായി ചർച്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി ആർ നായർ എന്നിവരാണ് കഴിഞ്ഞദിവസം ഡൽഹിയിൽ വെച്ച് കേന്ദ്ര മന്ത്രിമാരെക്കണ്ട് കേരളത്തിലെ കർഷക പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയത്.
ഇക്കാര്യങ്ങൾ പഠിക്കുന്നതിന് ഒരു കേന്ദ്ര സംഘം സംസ്ഥാനത്തേത്തും. അതിനു ശേഷം കേന്ദ്ര കൃഷി മന്ത്രിയും കേരളം സന്ദർശിക്കുമെന്ന് കുമ്മനം, സി കൃഷ്ണ കുമാർ, ഷാജി ആർ നായർ എന്നിവർ അറിയിച്ചു. കേരള സർക്കാർ കർഷകരെ വഞ്ചിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ച കർഷക സംഘടന നേതാക്കൾ പറഞ്ഞു.
കുട്ടനാട് നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി സോണിച്ചൻ പുളികുന്ന് , വൈസ് പ്രസിഡന്റ് പി .വേലായുധൻ നായർ , രക്ഷാധികാരി കൃഷ്ണപ്രസാദ് പാലക്കാട് കർഷക സംരക്ഷണ സമിതി ഭാരവാഹികളായ സി . ......
വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികൾ ആയ 1. Raju sk 19, Lal Cup Sibna Nagar, Murshidabad, West Bengal. 2.......
ആലപ്പുഴയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും മര്‍ദ്ദനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചശേഷം മന്ത്രി പങ്കുവെച്ച കുറിപ്പിന് താഴെയാണ് ഹൃദ്യം പദ്ധതിയില്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് രക്ഷിതാവായ പ്രകാശ് പങ്കുവെച്ചത്. അദ്ദേഹം നേരിട്ട ബുദ്ധിമുട്ടില്‍ മന്ത്രി ഖേദം അറിയിക്കുകയും സത്വര നടപടിയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
മാഡം ഇതുപോലെ ഒരു മോള് എനിക്കും ഉണ്ട് ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020ല്‍ ആദ്യത്തെ സര്‍ജറി ലിസി ഹോസ്പിറ്റലില്‍ ചെയ്തു. ......
കൊച്ചി: ആഗോള ടെക് ഭീമനായ ഇൻ്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപ്പറേഷൻ (ഐബിഎം) ഇന്ത്യയിലെ മുൻനിര സർവകലാശാലകളുമായി സഹകരിച്ച് നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എംബിഎ, എംസിഎ, എംഎസ്സി തുടങ്ങിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ഗ്ലോബൽ എൻട്രൻസ് ടെസ്റ്റിന്റെ (GET) അടിസ്ഥാനത്തിലായിരിക്കും. ......
കൊച്ചി: മലയാള ചലച്ചിത്ര മേഖലയിലെ പി ആർ ഓ മാരുടെ സംഘടനയായ ഫെഫ്ക പി ആർ ഒ യൂണിയൻ്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെഫ്ക ചെയർമാനും പ്രശസ്ത സംവിധായകനുമായ സിബി മലയിൽ യോഗം ഉൽഘാടനം ചെയ്തു. ......
കൊച്ചി: കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകളുടെ അതിവേഗത്തിലും അലക്ഷ്യവുമായുള്ള സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ കൊച്ചി ട്രാഫിക്ക് വെസ്റ്റ് സബ് ഡിവിഷന് പൊലീസ് അസിസ്റ്റന്റ് കമ്മീഷറും കൊച്ചി സിറ്റി ഡിസ്ട്രിക്ട് ട്രാഫിക്ക് നോഡല്‍ ഓഫിസറുമായ കെ എ മുഹമ്മദ് നിസാര്‍ ട്രാഫിക്ക് ഐ പദ്ധതി നടപ്പാക്കുന്നു. ട്രാഫിക്ക് നിയമ ലംഘനങ്ങളും റോഡിലുണ്ടാകുന്ന അപകടങ്ങളും ട്രാഫിക്ക് ബ്ലോക്കുകളും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് അധികാരികളെ അറിയിക്കാനുള്ള സംവിധാനമാണ് ട്രാഫിക്ക് ഐ.
6238100100 എന്ന വാട്സ്ആപ് നമ്പറില്‍ ട്രാഫിക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതരെ അറിയിക്കാനാവും. ......
പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ ആണ് എന്നാണ് ഭൂരിഭാഗം പൊതുജനങ്ങളുടെയും ധാരണ. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്ന വിശാലമായ വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍. ......
കൊച്ചി: ദൈവവചനത്തിൽ ആഴമായി വിശ്വാസമർപ്പിച്ച്, ദൈവീക പദ്ധതിക്കായി ജീവിതം പൂർണമായി സമർപ്പിച്ച്,ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവിൽ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി ഒരുങ്ങുവാൻ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തി പറമ്പിൽ ആഹ്വാനം ചെയ്തു.വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊട്ടാരക്കര ശ്രീധരന് നായരുടെ മരുമകനും,കൊട്ടാരക്കര ബാറിലെ അഭിഭാഷകനുമായ അഡ്വ.......